ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി ജോബ് മൈക്കിള് ഇന്ന് മുളയ്ക്കാംതുരുത്തിയിലും തുരുത്തിയിലും പര്യടനം നടത്തും. രാവിലെ എട്ടിന് മുളയ്ക്കാംതുരുത്തിയില് ആരംഭിക്കും.
നാളെ ചങ്ങനാശേരി ടൗണ്, പറാല്, വെട്ടിത്തുരുത്ത്, പൂവം, പുതുവല്, നക്രാല്, പെരുന്ന എന്നിവിടങ്ങളില് പര്യടനം നടത്തും. തെരഞ്ഞെടുപ്പ് പ്രചരണാര്ഥം നാളെ വൈകുന്നേരം നാലിന് കുന്നുംപുറം ജംഗ്ഷനില് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പ്രസംഗിക്കും.